camp

ഓമല്ലൂർ : മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുളനട മെഡിക്കൽ ട്രസ്റ്റും ഇന്ത്യൻ ദന്തൽ അസോസിയേഷനും ചേർന്ന് സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പും ദന്തരോഗ പരിശോധന ക്യാമ്പും നടത്തും. ഓമല്ലൂ‌‌‌ർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ഉദ്ഘാടനം നിർവഹിക്കും. 19ന് രാവിലെ 8 മുതൽ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.

20ന് രാവിലെ 9.30 മുതൽ വ്യക്തിത്വ വികസന ക്ലാസും ഉണ്ടാകും. ഏഴ് മുതൽ 12 വയസുവരെയുള്ളവർക്കാണ് ക്ലാസ്. രജിസ്ട്രേഷന് ബന്ധപ്പെടുക ഫോൺ : 9048602398, 9048601092.