sndp-
എസ് എൻ ഡി പി യോഗം 82 നമ്പർ കോന്നി ടൗൺ ശാഖയിലെ ഗുരുമന്ദിരത്തിലെ വെണ്ണക്കൽ പ്രതിമയുടെ പ്രതിഷ്ഠ് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സുഭഗാനന്ദയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 82 -ാം നമ്പർ കോന്നി ടൗൺ ശാഖയിലെ ഗുരുമന്ദിരത്തിലെ വെണ്ണക്കൽ പ്രതിമയുടെ പ്രതിഷ്ഠ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. വൈദിക ആചാര്യൻ ഷാജി ശാന്തി , ജിനൽകുമാർ തന്ത്രി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്.സജിനാഥ്‌, കെ എസ് സുരേശൻ, പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, വൈസ് പ്രസിഡന്റ് കെ.എൻ.ശശിധരൻ, സെക്രട്ടറി എ .എൻ .അജയകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുകേഷ് ദാസ് ഇലഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു. രാവിലെ ഗുരുപൂജ, ഗണപതിഹോമം, ബിംബശുദ്ധിക്രിയകൾ, മഹാശാന്തിഹവനം, ഗുരുദേവകൃതികളുടെ പാരായണം, ജീവകലശപൂജ, ബ്രഹ്മ്മകലശപൂജ, കലശം എഴുന്നള്ളിക്കൽ, പ്രാണ പ്രതിഷ്ഠ്എന്നിവയും വൈകിട്ട് ദീപാരാധന, സമൂഹപ്രാർത്ഥന, ദീപക്കാഴ്ച എന്നിവയും നടന്നു.