psc

പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ : 498/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 17ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2222665.