കോഴഞ്ചേരി : എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെയും കോഴഞ്ചേരി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷതവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം രാകേഷ്, യൂണിയൻ കൗൺസിലർമാരായ എം.കുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ, അഡ്വ.സോണി പി.ഭാസ്‌കർ, രാജൻ കുഴിക്കാല, സിനു എസ്.പണിക്കർ , യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് വിനീതാഅനിൽ എന്നിവർ പ്രസംഗിച്ചു.