road-
കോന്നി ചൈനമുക്ക് വിയറ്റ്നാം ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ട്

കോന്നി: ചൈനാമുക്ക് വിയറ്റ്നാം ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ടുകൾ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. രണ്ട് ഭാഗത്താണ് മഴ പെയ്യുമ്പോൾ കൂടുതലായി വെള്ളക്കെട്ട് . റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം ഓടകളിലൂടെ ഒലിച്ചുപോകാൻ കഴിയുന്നില്ല. കോന്നി സെൻട്രൽ ജംഗ്ഷനിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം എ ബഷീർ ആവശ്യപ്പെട്ടു.