തിരുവല്ല: നിരണം സെന്റ് തോമസ് ഫ്ലഡ് ലിറ്റ് ബാസ്‌ക്കറ്റ് ബാൾ സ്റ്റേഡിയത്തിൽ നടന്ന പുരുഷ - വനിതാ പ്രഥമ മത്സരത്തിൽ കെ.എസ്.ഇ.ബി തിരുവനതപുരവും ചങ്ങനാശേരി അസംപ്ഷൻ കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് ക്ലബ് നിരണത്തെ (72-53) കെ.എസ്.ഇ.ബിയും വനിതാ വിഭാഗത്തിൽ, പാലാ അൽഫോൻസ കോളജിനെ (61–41) അസംപ്ഷൻ കോളേജും തോൽപിച്ചു. അസംപ്ഷനിലെ ഐറിൻ എൽസ ജോണും കെ.എസ്.ഇ.ബിയിലെ സെജിൻ മാത്യുവും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷനിലെ ശ്രീലക്ഷ്മി ഈ പുതിയ കോർട്ടിലെ ആദ്യ ബാസ്കറ്റിന് പ്രൈസ് മണി നേടി. വിജയകൾക്കു 20000രൂപയും റണ്ണറപ്പിനു 15000രൂപയും പ്രൈസ് മണി ലഭിച്ചു. വനിതാ മത്സരത്തിൽ 22 പോയിന്റുമായി ശ്രീലക്ഷ്മിയും പുരുഷ സീനിയർ ഇന്റർനാഷണലിൽ സെജിൻ മാത്യു 25 പോയിന്റുമായി ടോപ് സ്‌കോററും ആയി.