ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ഇലഞ്ഞിമേൽ 646-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികം 16 മുതൽ 20 വരെ ചിത്തിര മഹോത്സവമായി ആഘോഷിക്കും. ശിവ ശർമ്മൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും വിനീത് വിക്രമൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലും 16ന് വൈകിട്ട് 7.30നും 8.10നും മദ്ധ്യേ കൊടിയേറ്റ് . 17ന് അഖണ്ഡനാമ ജപയഞ്ജം, ദീപാരാധന, ദീപക്കാഴ്ച, 7.30ന് പ്രഭാഷണം . 18ന് ഗാനമേള, 19ന് വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജയോഗം എന്നിവയുടെ നേതൃത്വത്തിൽ തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ . 20ന് അഷ്ടദ്രവ്യ ഗണപതി ഹോമം, കൂട്ട മൃത്യുഞ്ജയ ഹോമം, നവകം, നവകാഭിഷേകം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ. വൈകിട്ട് 6ന് താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട കോൽകളി എന്നിവയുടെ അകമ്പടിയോടെ എതിരേല്പ്. തുടർന്ന് ദീപാരാധന ദീപക്കാഴ്ച, പൂമൂടൽ