15-sndp-mannar
മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ബുധനൂർ മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം, മേഖലാ ചെയർമാൻ കെ, വിക്രമൻ, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ,ഹരി പാലമൂട്ടിൽ,രാജേന്ദ്രപ്രസാദ് അമൃത, യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, രാധാകൃഷ്ണൻ പുല്ലാമഠം എന്നിവർ സമീപം.

മാന്നാർ: ചെന്നിത്തല, മാന്നാർ, ബുധനൂർ, പാണ്ടനാട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ കാലവർഷക്കെടുതി മൂലമുണ്ടായ കൃഷിനാശവും വൻനാശനഷ്ടങ്ങളും പരിഗണിച്ച് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ബുധനൂർ മേഖല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മേഖലാ ചെയർമാൻ കെ.വിക്രമൻ ദ്വാരകയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം , യൂണിയൻ അഡ്. കമ്മിറ്റിയംഗങ്ങളായ അനിൽകുമാർ റ്റി.കെ, ഹരി പാലമൂട്ടിൽ, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക് , രാധാകൃഷ്ണൻ പുല്ലാമഠം എന്നിവർ പ്രസംഗിച്ചു. 4965 ​ാം നമ്പർ മുട്ടേൽ ശാഖാ സെക്രട്ടറി ഡി.ശശീന്ദ്രൻ നന്ദി പറഞ്ഞു. ഭാരവാഹികളായി കെ. വിക്രമൻ ദ്വാരക (ചെയർമാൻ), സുധാകരൻ റ്റി.എൻ (വൈസ് ചെയർമാൻ), എം. ഉത്തമൻ (കൺവീനർ), ലിബി സോമരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ശശീന്ദ്രൻ.ഡി, വി. വിവേകാനന്ദൻ, സുമിത്ര രമേശ്,ഗോപാലകൃഷ്ണൻ, ചന്ദ്രൻ.എം.എൻ, സൂര്യ സുരേഷ്,സതീഷ്, സുധ രാജേന്ദ്രൻ,സുജ സുനീഷ്, ശാന്തമ്മ, സിന്ധു സോമരാജൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.