15-sinil-mundappalli
എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ കുരമ്പാല ശാ​ഖ​യിലെ പ്രതിഷ്ഠാ വാർഷിക മഹാ സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ:സിനിൽമുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ഡോ. ഏ.വി. ആനന്ദ​രാജ്, ശാഖപ്രസിഡന്റ് രാജേഷ് കുര​മ്പാല, സെക്രട്ടറി സന്തോഷ് കു​മാർ, ക്ഷേത്രം തന്ത്രി സുജിത്ത് തന്ത്രികൾ എന്നിവർ സമീപം.

പന്തളം: ഗുരുവിനു സമാനനായി ഗുരു മാത്രമേയുള്ളൂ എന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു .യൂണിയനിലെ കുരമ്പാല ശാഖായോഗത്തിലെ പ്രതിഷ്ഠാവാർഷിക ദിനാചരണ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ശാഖാ യോഗം പ്രസിഡന്റ് രാജേഷ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.എ വി ആനന്ദരാജ് പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകി . സുജിത്ത് തന്ത്രി ,ശാഖാ സെക്രട്ടറി കെ സന്തോഷ് കുമാർ, ക്ഷേത്രകാര്യദർശി പ്രദീപ് പ്രസാദ്, യൂണിയൻ കമ്മിറ്റിയംഗം ചന്ദ്രബാനു , വനിതാ സംഘം നേതാക്കളായ മണി മുരളി ,ലജു രാജേഷ് എന്നിവർ സംസാരിച്ചു. ഗുരുക്ഷേത്രത്തിൽ വിവിധ വൈദിക ചടങ്ങുകളും അന്നദാനവും സമൂഹ പ്രാർത്ഥനയും ന​ടന്നു.