15-snit-adoor
അടൂർ എസ്.എൻ.ഐ.ടി വി​ദ്യാർ​ത്ഥികൾ

അടൂർ : അടൂർ എസ് എൻ ഐടിയിലെ മെക്കാനിക്കൽ ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റിലെ അവസാന വർഷ ബിടെക് ബിരുദ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഓട്ടോമാറ്റിക് സ്റ്റെബിലൈസിംഗ് ഹെഡ്‌​ലാമ്പ് ഒഫ് വെഹിക്കിൾ വിത്ത് ആർഡ്വിനോ' ശ്രദ്ധേയമായി.

അക്ഷയ് എ.ജെ, ഹരികൃഷ്ണൻ പി.എസ്, സൂര്യദേവ് വി.എ, അരവിന്ദ്‌സൺ.ആർ എന്നിവർ മെക്കാനിക്കൽ ഓട്ടോമൊബൈൽ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ അഖിൽ ഘോഷിന്റെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത്. ഡ്രൈവിങ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്മാർട്ട് ഹെഡ്‌​ലാമ്പ് സിസ്റ്റമാണിത്. ഡ്രൈവർക്ക് രാത്രിയിൽ മികച്ച കാഴ്ചയും സുരക്ഷയും നൽകുന്നു. ആർഡ്വിനോ മൈക്രോകൺട്രോളർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപകല്പന ചെയ്തത്.