15-cong-kurampala
അഷിത സ്മാരക സമിതിയുടെയുടെ കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുരമ്പാല കടമാൻകോട്ട് സുമ രാജശേഖരനെ കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ​ദ​രി​ക്കുന്നു

പ​ന്തളം: അഷിത സ്മാരക സമിതിയുടെയുടെ കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുരമ്പാല കടമാൻകോട്ട് സുമ രാജശേഖരനെ കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് എം. മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് , മണ്ണിൽ രാഘവൻ,എം ജി രമണൻ, കിരൺ കുരമ്പാല, അനിത ഉദയൻ, രാഘവൻ, ഹിമ മധു, അഭിനന്ദ്, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.