marthoma
ജന്മദിനം ആഘോഷിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് മാര്‍ത്തോമ്മാ സഭയുടെ ആദരവ് ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്ത നൽകുന്നു

തിരുവല്ല: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മാർത്തോമ്മാ സഭാ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിൽ സഭാ ഭാരവാഹികൾ സന്ദർശിച്ച് ജന്മദിന ആശംസകളും ചർച്ചയും നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘടിതമായി നടക്കുന്ന ആക്രമണങ്ങളിലുള്ള ആശങ്ക സഭാനേതൃത്വം അദ്ദേഹത്തെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും കർണാടകയിൽ ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. ആന്റോ ആന്റണി, സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ.അൻസിൽ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.