പത്തനംതിട്ട : ആതുരസേവനത്തിന്റെ തിരക്കിലും സാഹിത്യ രംഗത്ത് സജീവമായ നേഴ്‌സ് രമ്യ മിത്രപുരത്തിന് ബഹ്റെയ്ൻ ജില്ലാ പ്രവാസി അസോസിയേഷന്റെ ആദരം. ബഹ്റെയ്ൻ ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റെയ്ൻ മീഡിയാ സിറ്റിയും സുബി ഹോംസുമായി ചേർന്ന് ഇന്ത്യൻ ക്ലബ്ലിൽ സംഘടിപ്പിച്ച, സുവർണം 2024 മെഗാ ഇവന്റിൽ ബഹ്റെയ്ൻ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിചന്ദ്രപൂജാരി രമ്യമിത്ര പുരത്തെ ആദരിച്ചു. ഏഷ്യൻ ബുക്ക്ഒഫ് റെക്കാഡ്‌സ് അടക്കം ഒൻപത് റെക്കാഡ് ബുക്കുകളിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധത്തിൽ രമ്മ്യ മിത്രപുരത്തിന്റെയും എട്ടാം ക്ലാസുകാരിയായ മകൾ ദേവന്ദയുടെയും കവിതകൾ ഇടം നേടിയിട്ടുണ്ട്.