കോന്നി: കേരളാ കോൺഗ്രസ് കോന്നി നിയോജക മണ്ഡലം നേതൃസമ്മേളനം ഉന്നതാധികാര സമിതിയംഗം അബു ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫസർ ഡി.കെ.ജോൺ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ മുഖ്യ പ്രസംഗം നടത്തി. ഉമ്മൻ വടക്കേടം, തോമസ്‌കുട്ടി കുമ്മണ്ണൂർ, ഏബഹാം ചെങ്ങറ, വർഗീസ് ചള്ളയ്ക്കൽ, കെ.പി.തോമസ്, ജോൺ വട്ടപ്പാറ, ലാലു കുരുവിള, സജി കളക്കാട്,പി.വി.രശ്മി, രാജൻ ദാനിയേൽ , അനിൽ ശാസ്തമണ്ണിൽ, അജു പി.വർഗീസ് എന്നിവർ സംസാരിച്ചു.