sndp-

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം വാഴമുട്ടം കിഴക്ക് കുടുംബയോഗത്തിന്റെ വാർഷികവും മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കലും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ്.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗീത സദാശിവൻ, ശാഖ സെക്രട്ടറി ടി.എൻ.ഗോപിനാഥൻ, കുടുംബ സംഗമം കോ ഓർഡിനേറ്റർ അമ്പിളി സതീഷ് എന്നിവർ സംസാരിച്ചു.