തിരുവല്ല: നിരണം സെന്റ് തോമസ് ഫ്ലഡ് ലിറ്റ് ബാസ്‌ക്കറ്റ് ബാൾ സ്റ്റേഡിയത്തിൽ നടന്ന പുരുഷ - വനിതാ പ്രഥമ മത്സരത്തിൽ കെ.എസ്.ഇ.ബി തിരുവനന്തപുരവും ചങ്ങനാശേരി അസംപ്ഷൻ കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് ക്ലബ് നിരണത്തെ കെ.എസ്.ഇ.ബിയും വനിതാവിഭാഗത്തിൽ, പാലാ അൽഫോൻസ കോളജിനെ അസംപ്ഷൻ കോളേജും തോൽപിച്ചു. അസംപ്ഷനിലെ ഐറിൻ എൽസ ജോണും കെ.എസ്.ഇ.ബിയിലെ സെജിൻ മാത്യുവും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷനിലെ ശ്രീലക്ഷ്മി ഈ പുതിയ കോർട്ടിലെ ആദ്യ ബാസ്കറ്റിന് പ്രൈസ് മണി നേടി.