തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഡയറ്റിൽ ശാസ്ത്ര സംവാദ സദസ് നടത്തി. അദ്ധ്യാപക വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദശദിന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു സംവാദം. മേഖലാ പ്രസിഡന്റ് ഡോ.കെ.ഷീജ മോഡറേറ്ററായി. സെക്രട്ടറി അജി തമ്പാൻ ആമുഖപ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ വിദ്യാഭ്യാസസമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിഷയാവതരണം നടത്തി. ശാസ്ത്രവും ശാസ്ത്രാവബോധവും, ശാസ്ത്രം നിത്യജീവിതത്തിൽ, ശാസ്ത്രരംഗം നേരിടുന്ന വെല്ലുവിളികൾ, ശാസ്ത്രവും ഭരണഘടനയും, ശാസ്ത്രാവബോധവും അദ്ധ്യാപകരും തുടങ്ങിയ വിഷയങ്ങൾ സംവാദത്തിന് വിധേയമാക്കി.