മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ മരം കടപുഴകിവീണ് മേഖലയിൽ മണിക്കൂറുകൾ ഗതാഗത തടസവും വൈദ്യുതി തടസവും നേരിട്ടു. ചെവ്വാഴ്ച രാത്രി 9ന് പുതുക്കുടിമുക്ക് - പെരുമ്പെട്ടി റോഡിൽ ചെട്ടിയാർ മുക്കിന് കുത്തിറക്കത്തിലാണ് 50 ഇഞ്ചിലധികം വണ്ണവും മുപ്പതടി നീളവുമുള്ള പാറങ്കിമരത്തിന്റെ ഇടഭഗത്തുനിന്ന് ഓടിഞ്ഞ് വൈദ്യുതി കമ്പികളുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇന്നലെ രാവിലെ 11ന് റാന്നിയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി മരംമുറിച്ചുനീക്കിയതിന് ശേഷമാണ് വലിയ വാഹനങ്ങളുടെ ഗതാഗതവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചത്.