ചന്ദനപ്പള്ളി: സ്‌നേഹസ്പർശം ചാരിറ്റിയുടെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു, മുള്ളൂർ സുരേഷ്, ബിജുലാൽ, കുഞ്ഞുമോൻച്ചായൻ അങ്ങാടിക്കൽ, ലിസി റോബിൻസ്, വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ, ലാലി സുദർശൻ, ഗീതാദേവി, യശോദാ മോഹൻദാസ്, എബ്രഹാം സാമുവൽ കോപ്പാറ, ബാബു ഡേവിഡ് അമ്പാട്ട്, ഡാനിയേൽ, രാജു പുവണ്ണു വിളയിൽ, സിന്ധു എന്നിവർ പങ്കെടുത്തു.