1
വെണ്ണിക്കുളത്തു നടന്ന എൻജിഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : സംസ്ഥാന ജീവനക്കാരോടുള്ള ഇടതു സർക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് ആവശ്യപ്പെട്ടു. കേരള എൻ. ജി. ഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംഐ. എ. എസ്.ഐ. പി. എസ്. ജുഡീഷ്യറി സർവീസിൽ ഉള്ളവർക്ക് ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നല്കുകയും സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരെ അവഗണിക്കുകയും ചെയ്യുന്ന വിവേചനം കാര്യക്ഷമമായ സിവിൽ സർവീസിന്റെ തകർച്ചയ്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേഷ്, പി. സി. സിന്ധുമോൾ,ഹരികുമാർ ചുട്ടിയിൽ, സി.സുരേഷ് കുമാർ,ജി.മനോജ്, ജി.അനീഷ് എം. രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സംസ്ക്കാരിക സമ്മേളത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി. കെ. ജോസ്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.ആർ.ആരതി, പ്രദീപ് ബി. പിള്ള എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച പ്രവർത്തകർക്ക് യാത്രയയപ്പും, എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.