accident-
ഉതിമൂട് സർവീസ് സഹകരണ ബാങ്കിന് സമീപം കഴിഞ്ഞ രാത്രിയിലുണ്ടായ അപകടം

റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് സർവീസ് സഹകരണ ബാങ്കിന് സമീപം ചൊവ്വാഴ്ച രാത്രി കാറുകൾ കൂട്ടിയിടിച്ചു. പത്തനംതിട്ട യിൽ നിന്ന് വന്നതാണ് കാറുകൾ. . അപ്രതീക്ഷിതമായി ഒരു കാർ വലത്തോട്ട് തിരിച്ചതാണ് അപകടത്തിന് കാരണമായത്. രാത്രി 7.30നാണ് സംഭവം. ഒരു കാറിലുണ്ടായിരുന്ന ഉതിമൂട് സ്വദേശി ജോസഫിനെ ചെറിയ പരിക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയാണ് ഉതിമൂട്. കഴിഞ്ഞ വർഷം ഇതിനു സമീപത്തായി വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു.