ചെങ്ങന്നൂർ : വർഷങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ 20-ാം വാർഡിൽപ്പെടുന്ന പുലിക്കുന്നിൽ കുടിവെള്ളമെത്തി. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി സജി ചെറിയാൻ നടപടി എടുക്കാൻ ജലഅതോറിറ്റി അസി.എൻജിനിയർ, ഓവർസിയർ എന്നിവർക്ക് നിർദ്ദേശം നൽകുകയായിരുന്നു. എം.സി.റോഡിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പിൽ നിന്നുള്ള വെള്ളം പുലിക്കുന്നിന്റെ ഉയർന്ന പ്രദേശത്തേക്ക് എത്താതിരുന്നതിനാൽ പൊതുടാപ്പുകളിലും വീടുകളിലേക്കുള്ള ടാപ്പുകളിലും വെള്ളം എത്തില്ലായിരുന്നു. പൊലീസ് ക്വാർട്ടേഴ്സ് ഭാഗത്ത് നിന്നുള്ള പൈപ്പ് ലൈൻ പുലിക്കുന്നിന്റെ ഉയർന്ന പ്രദേശത്തേക്ക് പുതിയ പൈപ്പുകൾ സ്ഥാപിച്ചു. അതിലൂടെ പുലിക്കുന്നിന്റെ ഉയർന്ന പ്രദേശത്തുള്ളവർക്ക് വെള്ളം ലഭിച്ചു തുടങ്ങി.
.............................................
വെള്ളത്തിന്റെ ബുദ്ധിമുട്ടിന് പരിഹാരമായി. ഇതിനു വേണ്ടി പ്രയത്നിച്ച മന്ത്രി സജി ചെറിയാനെയും അദ്ദേഹം ഓഫീസ് സ്റ്റാഫുകളെയും അഭിനന്ദിക്കുന്നു.
(വിജി. വി വാർഡ് കൗൺസിലർ)