വള്ളിക്കോട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംഘാടക സമിതി ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി. പി. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. സുഭാഷ്, എസ്. ഗീതാകുമാരി, തുടങ്ങിയവർ പങ്കെടുത്തു. 17 ന് മുഴുവൻ വാർഡുകളിലും സംഘാടക സമിതി ചേരും. 18 ന് ഓരോ വാർഡുകളിലെയും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി മാലിന്യങ്ങൾ നീക്കം ചെയ്യും. 19 ന് വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും