തിരുവൻവണ്ടൂർ: പെറ്റമ്മയെ മാത്രമല്ല എല്ലാ സ്ത്രീകളെയും അമ്മയായി കണ്ടു വന്ദിക്കാനാണ് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് അദ്ധ്യാത്മികാചാര്യൻ കുരമ്പാല മനോജ് വി.നമ്പൂതിരി. നാലാമത് അഖില ഭാരതീയ പാണ്ഡവീയ സത്രത്തിൽ മഹാഭാരത്തിലെ മാതൃ സങ്കല്പം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗത്തിന്റെ പരമാവസ്ഥയായാണ് ഭാരതീയ മാതൃത്വം. മനുഷ്യപ്രകൃതിയിലെ ഉത്കൃഷ്ട ഭാവങ്ങളൊക്കെയും ഏറ്റുവുമധികം പൂജിക്കപ്പെടുന്ന ഭാരതീയ പാരമ്പര്യത്തിൽ മാതൃത്വം അങ്ങേയറ്റം ആദരണീയമാണ്. പുരാണേതിഹാസങ്ങളിൽ ഇതുതന്നെയാണ് പ്രകാശിതമാകുന്നത്. അമ്മയും കുഞ്ഞുമെന്ന പാരസ്പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണെന്നും പറഞ്ഞു. ഇലന്തൂർ ഗവ.കോളേജ് പ്രൊഫ.ഡോ. മഞ്ജു വി.മധു അദ്ധ്യക്ഷയായി .