കോട്ടമൺപാറ: കോട്ടമൺപാറയിൽ കാട്ടാന ശല്യം രൂക്ഷമായി. ഷൈനുഭവനിൽ വിശ്വനാഥന്റെ വീടിന് പിന്നിലെ പ്ളാവിലെ ചക്ക കഴിഞ്ഞ രാത്രി ആന പറിച്ചിട്ടു. തൊട്ടടുത്ത് നല്ലത്തുങ്കര സുദർശനന്റെ വീട്ടുപറമ്പിലെ വാഴത്തോട്ടം നശിപ്പിച്ചു. കാട്ടാന ശല്യം കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് വിശ്വനാഥനും സുദർശനനും പറഞ്ഞു. വീടിന് പുറത്തിറങ്ങാൻ ഭയമാണ്. രാത്രിയിൽ ഏതു നിമിഷവും കാട്ടാനയെത്തുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്.