പന്തളം: കുടശനാട് വൈ.എം.സി.എയുടെ രജതജൂബിലി ആഘോഷം 19 ന് വൈകിട്ട് 4.30 ന് കുടശനാട്. രാമനാട്ട് കുടുംബഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വൈ.എം..സി..എ പ്രസിഡന്റ്. ഫാ. ഡാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ് മുഖ്യസന്ദേശം നൽകും. അരുൺകുമാർ എം.എൽ.എ എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണംചെയ്യും . വൈ.എം. സി.എ . എനാഷണൽ ട്രഷറർ റെജി ജോർജ് സുവനീർ പ്രകാശനവും മറിയാമ്മാ ഉമ്മൻചാണ്ടി വിവിധ സഹായ വിതരണവും നടത്തും. സിനിമാതാരം ഉല്ലാസ് പന്തളം, ജേക്കബ് വഴിയമ്പലം, ജസ്റ്റിൻ ജേക്കബ്, ഫാ.സോമൻ വർഗീസ്, ഫാ.ഗീവർഗീസ് സാമുവേൽ, ഫാ.സ്റ്റീഫൻ വർഗീസ്, ബിനോയി പി. ജോർജ് എന്നിവർ പ്രസംഗിക്കുമെന്ന് പ്രസിഡന്റ്ഫാ. ഡാനിയേൽ പുല്ലേലിൽ,സെക്രട്ടറി ബി.സോമൻ,ഭാരവാഹികളായ ബാബു വർഗീസ്, റ്റി. ജോസ്, ബിനോയി പി.ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.