പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ് ഫണ്ട് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. സർവീസ് റോഡ് നിർമ്മാണം വൈകുന്നതിനെതിരെ നാല് വ്യാപാരികൾ നൽകിയ ഹർജിയെ തുടർന്നാണ് എതിർ കക്ഷികളായ പൊതുമരാമത്ത് റോഡ് വിഭാഗം ഇൗ ഉറപ്പ് നൽകിയത്. എസ്.പി ഒാഫീസ് ജംഗ്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് ഫ്ളൈ ഒാവർ നിർമ്മാണത്തിന്റെ ഭാഗമായി അടച്ചതുകാരണം ആളുകൾ എത്താത്തതിനാൽ കടകൾ പൂട്ടിപ്പോയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിക്കാർക്കു വേണ്ടി ജോർജ് എബ്രഹാം പച്ചയിൽ കോടതിയിൽ ഹാജരായി.