പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന കെ.എച്ച്.ആർ. എ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ അദ്ധ്യക്ഷത വഹിച്ചു. സുധി നരേന്ദ്രൻ, കെ. എം രാജ, നന്ദകുമാർ, സക്കീർ ശാന്തി, മച്ചാൻ വർഗീസ് എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അന്ന മറിയം സിറാജിന് അവാർഡ് നൽകി.