വള്ളിക്കോട് : പഞ്ചായത്ത് പരിധിയിൽ മറ്റ് വ്യക്തികളുടെ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങൾ വസ്തു ഉടമകൾതന്നെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ അടിയന്തരമായി നിർദേശം പാലിക്കണമെന്നും സെക്രട്ടറി പറഞ്ഞു.