കോന്നി: കൂടൽ -നെല്ലിമുരുപ്പ് മങ്കുഴി റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ ഇടാനെടുത്ത കുഴികൾ നികത്താത്തത് അപകട ഭീഷണിയായി. മഴ പെയ്തതോടെ വെള്ളവും മണ്ണും നിറഞ്ഞ് കിടക്കുന്ന റോഡിലൂടെ യാത്ര ബുദ്ധിമുട്ടാണ്. പഞ്ചായത്ത് റോഡിലെ മുന്ന് കിലോമീറ്റർ ഭാഗത്തും ഉപറോഡുകളിലും ഇതാണ് സ്ഥിതി. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും തെന്നിവീഴുന്നു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.