മല്ലപ്പള്ളി : കളപ്പുരയ്ക്കൽ പരേതനായ യോഹന്നാന്റെ ഭാര്യ റാഹേലമ്മ യോഹന്നാൻ (കുഞ്ഞമ്മ-94) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: കെ.ഇ ഈശോ, കെ.ജെ.ചാക്കോ, കെ.വി രാജൻ, കെ.ജെ. ശമുവേൽ (എല്ലാവരും ബിസിനസ്), മോളമ്മ, കൊച്ചുമോൾ, കുഞ്ഞുമോൾ. മരുമക്കൾ: വടശ്ശേരിക്കര മുള്ളൻപാറ തടത്തിൽ ഓമന, ഇടമുറി പുതുപ്പറമ്പിൽ ലീലാമ്മ, മുരണി കോലമല സുശീല, മല്ലപ്പള്ളി ചക്കാലകുന്നേൽ അനിത, ആഞ്ഞിലിത്താനം പറപ്പള്ളിൽ സണ്ണി, കണ്ടൻപേരൂർ ചക്കുളത്ത് അനിയൻ, ആനന്ദപ്പള്ളി കല്ലുവിളയിൽ സജി.