പത്തനംതിട്ട: രാജ്യത്തെ കർഷകർക്കായി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അതുൽകുമാർ അഞ്ജാൻ എന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും അഖിലേന്ത്യാ കിസാൻസഭ സഭ ജനറൽ സെക്രട്ടറിയുമായിരുന്ന അതുൽകുമാർ അഞ്ജാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻസഭ ജില്ലാ പ്രസിഡന്റ് ആർ രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന ജോ സെക്രട്ടറി ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. എൻ.രവീന്ദ്രൻ, എ.പി ജയൻ, അഡ്വ.ടി. സക്കീർ ഹുസൈൻ, സുരേഷ് കോശി, ടി.മുരുകേഷ്, അഡ്വ. സത്യാനന്ദപ്പണിക്കർ, അഡ്വ കെ ജി രതീഷ് കുമാർ, വി കെ പുരുഷോത്തമൻപിള്ള, എം പി മണിയമ്മ, ബി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.