തിരുവല്ല: മൈത്രി കലാസാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മതമൈത്രി സാംസ്കാരിക സമ്മേളനം നടത്തി. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റവ.ഡോ.ജോസ് പുനമഠം അദ്ധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിവർണ്ണാനന്ദ സ്വാമിജി മുഖ്യപ്രഭാഷണം നടത്തി. റവ.ജോയ്സ് ജോൺ, ശ്രീനാഥ് കൃഷ്ണൻ, റോയി ചാണ്ടപിള്ള, ഡോ.ജോസഫ് ചാക്കോ, ആനിയമ്മ ജോർജ്, ഡോ.സൈമൺ ജോൺ, സണ്ണി അത്തിമൂട്ടിൽ, ജേക്കബ് മാത്യു, സി.ടി. ബാബു എന്നിവർ പ്രസംഗിച്ചു.