തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാന്‍ പ്രഥമൻ മെത്രാപ്പോലീത്തയുടെ കബറടക്കത്തിന്റെ ഒരുക്കങ്ങൾ പൗരസമിതിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ റസിഡന്റ് ബിഷപ്പ് ജോഷുവാ മാർ ബർന്നബാസ് മെത്രാപോലീത്ത അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയെ തിരുവല്ലയിലെ കെ.എസ്.ആർടി.സി. കോർണറിൽ സ്വീകരിക്കുവാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ആന്റോ ആന്റണി എം.പി, സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.