16-consumer-fed
വിപണിയുടെ ഔപചാരികമായ ഉദ്ഘാടനം ഊന്നുകൽ നീതി സൂപ്പർമാർക്കറ്റിൽ പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി.ഹിരൺ നിർവഹിക്കുന്നു

ചെന്നീർക്കര: ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ ഊന്നുകല്ലിലും മുറിപ്പാറയിലുമുള്ള നീതി സൂപ്പർ മാർക്കറ്റുകളിൽ സ്‌കൂൾ വിപണി തുറന്നു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ) എം.പി.ഹിരൺ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. മണിലാലിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി. ജി.ബിജു, ബോർഡ് മെമ്പർമാരായ പി.വി.അനിൽകുമാർ, ശ്രീജീവ് ചന്ദ്രശേഖരൻ, മഞ്ജുഷ.എൽ. എന്നിവർ സംസാരിച്ചു.