കുന്നന്താനംമാന്താനം: ആദ്യകാല കമ്മ്യൂണിസ്റ്റും സി. പി. എം പത്തനംതിട്ട മുൻ ജില്ലാകമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ സെക്രട്ടറിയുമായിരുന്ന ദേവീകൃപ ലല്ലൂ സദനത്തിൽ റിട്ട.അദ്ധ്യാപകൻ വി.പി.രാഘവൻ നായരുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ:സുജാതദേവി, അജിതാ ദേവീ,ഡോ.പുഷ്പലത,പരേതനായ അഡ്വ.ആർ. ഷാജി മോഹൻ (ഡി.വൈ.എഫ്.ഐ, മുൻ ജില്ലാ പ്രസിഡന്റ്). മരുമക്കൾ: ജയശ്രീ (മാനേജർ, മല്ലപ്പള്ളി എസ്.സി.ബി കീഴ്‌വായ്പൂര് ശാഖ), മോഹൻദാസ്, ജയചന്ദ്രൻ, കൃഷ്ണകുമാർ.