sndp-

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം വള്ളിക്കോട് ശാഖയിലെ ഗുരുസ്മരണ കുടുംബ യോഗത്തിന്റെ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ.ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗം കൺവീനർ സിനി സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, ശാഖ വൈസ് പ്രസിഡന്റ്‌ ശാന്തമ്മ സദാശിവൻ, ശാഖ സെക്രട്ടറി ജി.സുഭാഷ്, വനിതാസംഘം പ്രസിഡന്റ്‌ അനില അനിൽ എന്നിവർ സംസാരിച്ചു.