ചെങ്ങന്നൂർ : സത്രങ്ങൾ നാടിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു .തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാസ ത്രത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം . .സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം. നാം ആഗ്രഹിക്കുന്നത് ജീവിതത്തിലെ സന്തോഷവും സമൃദ്ധിയുമാണ്. നമ്മുടെ പൂർവികർ പടുത്തുയർത്തിയ സംസ്കാരം വർത്തമാനകാലത്ത് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ എം പി കൊടിക്കുന്നിൽ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സത്രസമിതി ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി പൂർണ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.. വി.പി ജഗതിരാജ് ,എം.വി.ഗോപകുമാർ ,കെ.എസ്.രാജൻ മൂലവീട്ടിൽ ,ശശിധരൻ നായർ ,ബീന ബിജു. ബിന്ദു കുരുവിള ,നിഷ ടി.നായർ ,സതീഷ് കല്ലുപറമ്പിൽ ,രാജ് കുമാർ ,സജീവ് വള്ളിയിൽ , എസ് .കെ . രാജീവ്, സജു ഇടക്കല്ലിൽ സന്തോഷ് മാലിയിൽ എന്നിവർ പ്രസംഗിച്ചു.