ചെങ്ങന്നൂർ: ബഥേൽ ജംഗ്ഷന് സമീപം പ്രേംദാസിന്റെ ഉടമസ്ഥതയിലുള്ള ഫാബ് ആൻഡ് ഗാർമെന്റ്സ് വസ്ത്രാലയത്തിൽ മോഷണം. വസ്ത്രങ്ങൾ വാങ്ങാൻ എന്ന വ്യാജേന എത്തിയ സ്ത്രീകൾ അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഉള്ളിലും.കൈയിലുണ്ടായിരുന്ന ഹെൽമറ്റിന്റെ ഉള്ളിലുമായാണ് വിലപിടിച്ച വസ്ത്രങ്ങൾ ഒളിപ്പിച്ച് കടന്നത്. സി.സി.ടി.വിയിൽ മോഷണ ദൃശ്യങ്ങളുണ്ട്. ചെങ്ങന്നൂർ സ്റ്റേഷനിൽപരാതി നൽകി. തുടർനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാര സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു