ചെങ്ങന്നൂർ: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ,കൃഷി മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാഴ് വാക്കായെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.ആരോപിച്ചു. അപ്പർകുട്ടനാട്ടിലെയും കുട്ടനാട്ടിലെയും കർഷകർ വലിയ ദുരിതത്തിലാണ്.കിഴിവിന്റെ പേരുപറഞ്ഞ് മില്ലുകാർ അവരെ ബുദ്ധിമുട്ടിക്കുകയാണ്.ഇതിന് കൂട്ടുനിൽക്കുകയാണ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പ് കാലത്ത് കർഷക സ്‌നേഹം നടിച്ച മന്ത്രിമാർ പല ഉറപ്പുകളും നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവയെല്ലാം മറന്നു. മാന്നാർ,ചെന്നിത്തല മേഖലകളിൽ കർഷകർ കൃഷി ഓഫീസുകൾ ഉപരോധിച്ചു ,എന്നിട്ടും മന്ത്രിമാർ മിണ്ടാപ്രാണികളായിരിക്കുകയാണ്. തന്റെ മണ്ഡലത്തിലെ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാനും ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.