1
പാടിമൺ - കോട്ടാങ്ങൽ ജേക്കബസ് റോഡിൽ ശാസ്താംകോയിക്കലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ വൈദ്യുതിത്തൂൺ തകർതത്തപ്പോൾ.

മല്ലപ്പള്ളി :ശാസ്താംകോയിക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. പാടിമൺ - കോട്ടാങ്ങൽ ജേക്കബസ് റോഡിൽ ശാസ്താംകോയിക്കലിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. മല്ലപ്പള്ളിയിൽ നിന്ന് വായ്പ്പൂരിലേക്ക് എത്തിയ വാഹനം തേലപ്പുഴക്കടവ് പ്രവേശന റോഡിന് സമീപം കുത്തിറക്കത്തിൽ പോസ്റ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഉന്നത് പ്രസരണ ശേഷിയുള്ള എ.ബി.സി കേബിളും പോസ്റ്റും വാഹനത്തിന്റെ മുകളിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.