കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള എസ്. ബി. ടി. കൊടുമൺ ബ്രാഞ്ചിന്റെ എ. ടി. എം. കൗണ്ടർ പ്രവർത്തിക്കാതായിട്ട് രണ്ടാഴ്ചയായി. ഉപഭോക്താക്കൾ പരാതി പറഞ്ഞിട്ടും പരിഹാരമില്ല. അഞ്ചു കിലോമീറ്റർ ദൂരത്തിൽ കൊടുമണ്ണും, പത്തു കിലോമീറ്റർ കിഴക്ക് കൂടലിലുമാണ് മറ്റ് എ. ടി. എം. കൗണ്ടറുകൾ. ബാങ്കിൽ പരാതിപ്പെട്ടാൽ ഏജൻസിയെ അറിയിക്കാനാണ് മറുപടിയെന്ന് നാട്ടുകാർ പറഞ്ഞു.