കൂടൽ : പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജംഗ്ഷനിൽ നിന്ന് മാർക്കറ്റിലേക്ക് കയറുന്ന ഇടവഴിയിലെ ഇരുചക്ര വാഹന പാർക്കിംഗ് വലിയ വാഹനങ്ങൾക്ക് തടസമാകുന്നു. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ അടിയിലൂടെയാണ് മാർക്കറ്റിലേക്കുള്ള പ്രവേശനപാതയുള്ളത്. വഴിയുടെ ഇരുവശത്തും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് കയറാനും തിരികെ പോകാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് പരാതിക്ക് കാരണം. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും പതിവായി അവഗണിക്കുകയാണ്.