s

പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എൻജിനീയറിംഗ് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ( സിവിൽ/ കെമിക്കൽ / എൻവയോൺമെന്റൽ) അടിസ്ഥാന യോഗ്യതയുള്ള 28 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയരേഖകളുമായി 21 ന് രാവിലെ 11ന് ബോർഡിന്റെ പത്തനംതിട്ട ജില്ലാ കാര്യാലത്തിൽ ഹാജരാകണം. പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. ബോർഡിൽ ഗ്രാജുവേറ്റ് എൻജിനീയറിംഗ് അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ : 0468 2223983.