17-sob-mariamma-joshua
മറിയാമ്മ ജോഷ്വാ

മല്ലശേരി: മാർത്തോമ സഭയിലെ സീനിയർ വൈദികൻ മല്ലശേരി കളീക്കൽ റവ. കെ. എ. ജോഷ്വയുടെ ഭാര്യയും മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വയുടെ മാതാവുമായ മറിയാമ്മ ജോഷ്വ (91, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് മല്ലശ്ശേരി ബേത്‌ലഹേം മാർത്തോമ്മാ പള്ളിയിൽ. കോഴഞ്ചേരി മേലുകര അമ്മനേത്ത് കുടുംബാംഗമാണ്. മറ്റു മക്കൾ: ലിബി കോശി (ന്യൂയോർക്ക്), ജോബി ജോഷ്വാ (ദുബായ്), ബിബി ജിബോയ് (ദോഹ), ഷിബി സഖറിയ (ഹൂസ്റ്റൺ) . മരുമക്കൾ: ജീന എബി (മല്ലപ്പള്ളി), കോശി കുഞ്ഞുമ്മൻ (ന്യൂയോർക്ക്), നാൻസി ജോബി (ദുബായ്), ജിബോയ് തോമസ് (ദോഹ), ജേക്കബ് സഖറിയ (ഹൂസ്റ്റൺ).