17-japan-violet
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നെൽവിത്ത് നുരിയിട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 'ജപ്പാൻ വൈലറ്റ് 'കരനെൽകൃഷി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഒരേക്കർ സ്ഥലത്താണ് കൃഷി . വാർഡ് മെമ്പർ എ .കെ സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .പി വിദ്യാധര പണിക്കർ, കൃഷി ഓഫിസർ ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ് കുമാർ, കൃഷി അസിസ്റ്റന്റ് ജസ്റ്റിൻ സുരേഷ്, കർഷകർ എന്നിവർ പങ്കെടുത്തു.