മലയാലപ്പുഴ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലിപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കീക്കരിക്കാട്ട്, വി.സി.ഗോപിനാഥപിള്ള, എം.സി.ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണംമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, മലയാലപ്പുഴ വിശ്വംഭരൻ, ശശീധരൻ നായർ പറയരുകിൽ, മീരാൻ വടക്കുപുറം, ബിന്ദു ജോർജ്, ബെന്നി ഈട്ടിമൂട്ടിൽ, സി.പി.സുധീഷ്, ശ്രീകുമാർ ചെറിയത്ത്, അലക്‌സാണ്ടർ മാത്യു, മാത്യു ഇലക്കുളം, മിനി ജെയിംസ്, ബിജുമോൻ തോട്ടം, ബിനോയ് വിശ്വം, സി.പി.സുധീഷ്, അഡ്വ ആശാകുമാരി, വി.ടി.ജെയിംസ് എന്നിവർ പ്രസംഗിച്ചു.