waiting-

റാന്നി : മഴക്കാലമായാൽ പെരുനാട് പഞ്ചായത്തിലെ മാടമൺ വള്ളക്കടവ് വെയ്റ്റിങ്ങ് ഷെഡിൽ യാത്രക്കാർക്ക് കയറാനാകില്ല. വെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രശ്നം. മാടമൺ പോസ്റ്റ് ഓഫീസ് ഇൗ കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ്. ഇവിടേക്ക് കയറാനുള്ള വഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പോസ്റ്റ് ഒാഫീസിലേക്ക് കയറാനാകില്ല. പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരി വെള്ളം ചൂല് ഉപയോഗിച്ച് ഒഴിവാക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. വെള്ളം വറ്റാൻ നാലു ദിവസമെങ്കിലുമെടുക്കും. ഇടവപ്പാതി തുടങ്ങിയാൽ ബുദ്ധിമുട്ടേറുമെന്ന് നാട്ടുകാർ പറ‌ഞ്ഞു. മാടമണ്ണിന്റെ ഇരുകരകളിലുമായി താമസിക്കുന്നവർ ആശ്രയിക്കുന്ന വെയ്റ്റിങ്ങ് ഷെ‌ഡാണിത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.