daily

പുല്ലാട് : സംസ്ഥാന വിത്തുല്പാദനകേന്ദ്രത്തിൽ ഉല്പാദിപ്പിച്ച പരമ്പരാഗത നെൽവിത്തിനമായ ജപ്പാൻ വയലറ്റിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല , കോയിപ്പുറം പഞ്ചായത്ത് മെമ്പർ ആൻ മാണിയാട്ട്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി അലക്‌സ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. എസ് പ്രദീപ് എന്നിവർ സംസാരിച്ചു.