p-j-kurian

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലം ചെയ്ത മാർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരത്തിന്റെ പൊതുദർശനം ടെക്സാസ് ഡാളസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു. വൈദികരും സഭാ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള ജനസമൂഹം മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി . നോർത്ത് അമേരിക്കൻ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര ആർച്ച്ഡയോസിസ് പാത്രിയർക്കിയൽ വികാരിയും ആർച്ച് ബിഷപ്പുമായ മോർ ടൈറ്റസ് എൽദോ പ്രത്യേക പ്രാർത്ഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കുന്നംകുളം രൂപത മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് സഭയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ കുര്യൻ അന്ത്യാഞ്ജലി അർപ്പിച്ചു.